യൂറോപ്പില്‍ പുതിയ അഭയാര്‍ത്ഥി നിയമം 'CEAS' പ്രാബല്യത്തില്‍
ബര്‍ലിന്‍: കനത്ത തര്‍ക്കങ്ങള്‍ക്കും വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും ഒടുവില്‍ യൂറോപ്യന്‍ യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി നിയമ പരിഷ്കാരമായ 'കോമണ്‍ യൂറോപ്യന്‍ അസൈലം സിസ്ററം' (CEAS) ജൂണ്‍ 12 വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. യൂറോപ്പിലേക്ക് എത്തുന്ന പുതിയ അഭയാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ കര്‍ശന നിയമം നടപ്പിലാക്കുന്നത്.

പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങള്‍:
അതിര്‍ത്തികളില്‍ കര്‍ശന പരിശോധന: യൂറോപ്യന്‍ യൂണിയന്റെ അതിര്‍ത്തി രാജ്യങ്ങളില്‍ എത്തുന്ന അഭയാര്‍ത്ഥികളെ അവിടെത്തന്നെ പ്രത്യേകം സജ്ജമാക്കിയ തടങ്കല്‍ പാളയങ്ങള്‍ക്ക് സമാനമായ ക്യാമ്പുകളില്‍ താമസിപ്പിച്ച് പ്രാഥമിക പരിശോധനകള്‍ക്ക് വിധേയമാക്കും.

ചില രാജ്യക്കാര്‍ക്ക് 'ഫാസ്ററ് ട്രാക്ക്' പുറത്താക്കല്‍: പാകിസ്ഥാന്‍, ഇറാന്‍, റഷ്യ, തുര്‍ക്കി, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും എത്തുന്ന അഭയാര്‍ത്ഥികളുടെ അപേക്ഷകള്‍ അതിവേഗ അതിര്‍ത്തി നടപടികളിലൂടെ (Fasttrack border procedures) പരിശോധിച്ച് തള്ളിക്കളയും. ഈ രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ 20 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമേ അഭയാര്‍ത്ഥി പദവിക്ക് അര്‍ഹതയുള്ളൂ എന്നതിനാലാണിത്.

സിറിയ, അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇളവ്: അതേസമയം, കൂടുതല്‍ സുരക്ഷാ ഭീഷണിയുള്ള സിറിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പതിവുപോലെയുള്ള സാധാരണ അഭയാര്‍ത്ഥി നടപടികളായിരിക്കും ഉണ്ടാവുക.

നിയമം ഫലപ്രദമാകുമോ ? വിദഗ്ദ്ധര്‍ക്ക് സംശയം:

പുതിയ നിയമം വന്നാലും അഭയാര്‍ത്ഥികളെ അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ കയറ്റി അയക്കുക (ഉലുീൃമേശേീി) എന്നത് ഇപ്പോഴും കടുത്ത വെല്ലുവിളിയാണെന്ന് പ്രമുഖ കുടിയേറ്റ വിദഗ്ദ്ധനായ ജെറാള്‍ഡ് ക്നാസ് ചൂണ്ടിക്കാണിക്കുന്നു.

ജര്‍മ്മനിയിലേക്കും ഓസ്ട്രിയയിലേക്കും എത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത് ഇത്തരം നിയമങ്ങള്‍ കൊണ്ടല്ല, മറിച്ച് സിറിയ പോലുള്ള രാജ്യങ്ങളിലെ ആഭ്യന്തര രാഷ്ട്രീയ മാറ്റങ്ങള്‍ കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 2024~ന്റെ അവസാനത്തോടെ സിറിയയിലെ അസദ് ഭരണം അവസാനിച്ചതിനുശേഷം അവിടെ നിന്നും ജനങ്ങള്‍ പലായനം ചെയ്യുന്നത് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.

അതിര്‍ത്തി പരിശോധനകള്‍ തുടരുമെന്ന് ജര്‍മ്മനി
പുതിയ യൂറോപ്യന്‍ നിയമം പ്രാബല്യത്തില്‍ വന്ന പശ്ചാത്തലത്തില്‍ ജര്‍മ്മനി തങ്ങളുടെ അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന താല്‍ക്കാലിക പരിശോധനകള്‍ ഘട്ടമായി അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ജര്‍മ്മന്‍ ആഭ്യന്തര മന്ത്രി അലക്സാണ്ടര്‍ ഡോബ്രിന്‍ഡ് പൂര്‍ണ്ണമായി തള്ളി.

നിയമവിരുദ്ധ കുടിയേറ്റം തടയുന്നതില്‍ ജര്‍മ്മനിയുടെ അതിര്‍ത്തി പരിശോധനകള്‍ വലിയ വിജയമാണെന്നും, ലോകത്തിന് തെറ്റായ സന്ദേശം നല്‍കാതിരിക്കാന്‍ അതിര്‍ത്തികളിലെ കനത്ത കാവല്‍ തുടരുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കൂടാതെ, നിലവില്‍ രാജ്യം വലിയ പ്രതിസന്ധിയിലായതിനാല്‍ ഈ വര്‍ഷം പുതിയ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ജര്‍മ്മനിക്ക് കഴിയില്ലെന്നും മന്ത്രാലയം അറിയിച്ചു.

അഭയാര്‍ത്ഥി അപേക്ഷകള്‍ നിരസിക്കപ്പെടുന്നവരെ പാര്‍പ്പിക്കാനായി ജര്‍മ്മനിയിലെ വിവിധ സംസ്ഥാനങ്ങളില്‍ വലിയ 'റിട്ടേണ്‍ സെന്ററുകള്‍' സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ഭരണകൂടം. നിലവില്‍ ഹാംബുര്‍ഗിലും ഐസന്‍ഹൂട്ടന്‍സ്ററാറ്റിലും മാത്രമാണ് ഇത്തരം കേന്ദ്രങ്ങളുള്ളത്. ഗ്രീസ്, ഇറ്റലി തുടങ്ങിയ അതിര്‍ത്തി രാജ്യങ്ങളും ജര്‍മ്മനിയും ഈ പുതിയ സങ്കീര്‍ണ്ണമായ നിയമവ്യവസ്ഥയുമായി പൂര്‍ണ്ണമായി പൊരുത്തപ്പെടാന്‍ ഇനിയും സമയമെടുക്കുമെന്നാണ് വിലയിരുത്തലുകള്‍.

പുതിയ അഭയാര്‍ത്ഥി നിയമ പരിഷ്കാരത്തെക്കുറിച്ച് യൂറോപ്യന്‍ യൂണിയനിലും ജര്‍മ്മനിയിലും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കയാണ്.
- dated 12 Jun 2026

Comments:

Keywords: Europe - Otta Nottathil - CEAS_new_refugee_rule_EU_implimated_12_june_2026 Europe - Otta Nottathil - CEAS_new_refugee_rule_EU_implimated_12_june_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ഇയുവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് ജൂലൈ മുതല്‍ അധിക നികുതി ചെറിയ പാഴ്സലുകള്‍ക്ക് 6 യൂറോ കസ്ററംസ് ഡ്യൂട്ടി നല്‍കണം
വത്തിക്കാനില്‍ ഹൃദയം കവര്‍ന്ന് 'മാലാഖക്കുട്ടി'
ജി7 ഉച്ചകോടിക്ക് പിന്നാലെ നയതന്ത്ര യുദ്ധം; ട്രംപും മെലോണിയും തമ്മില്‍ 'സെല്‍ഫി' തര്‍ക്കം
ഇയു ബജറ്റ് തുക 'അതിഭീമം'; വെട്ടിച്ചുരുക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ്
നരേന്ദ്ര മോദി സ്ളോവാക്യയില്‍ വിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റം എളുപ്പമാക്കും
സീറോമലങ്കര കത്തോലിക്കാ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയുടെ യൂറോപ്പ്, യുകെ കണ്‍വന്‍ഷന്‍ വത്തിക്കാനില്‍ നടന്നു
ജി7 ഉച്ചകോടിയില്‍ ട്രംപിന്റെ വമ്പന്‍ ട്വിസ്ററ്; യുക്രെയ്ന് പുതിയ പ്രതീക്ഷ; റഷ്യയെ പിടിച്ചുകെട്ടാന്‍ കടുത്ത എണ്ണ ഉപരോധ ഭീഷണി